തൊഴിൽ സുരക്ഷക്കായി പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലം-എളമരം കരീം എം.പി

തൃശൂർ: തൊഴിൽ സുരക്ഷക്കായി പോരാട്ടം അനിവാര്യമായ കാലമാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. സി.ഐ.ടി.യു ജില്ല ജനറൽ കൗൺസിൽ യോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ സുരക്ഷ ഇല്ലതാക്കാനുള്ള കേന്ദ്ര നിയമത്തിനും നവ ഉദാരവത്കരണത്തിനും സ്വകാര്യവത്കരണത്തിനുമെതിരെ തൊഴിലെടുക്കുന്നവരുടെ യോജിച്ച പോരാട്ടം ശക‌്തിപ്പെടുത്തണം. അതിരൂക്ഷമായ തൊഴിലില്ലായ‌്മ രാജ്യം നേരിടുന്നു. സ്ഥിരം തൊഴിൽ ഉൾപ്പെടെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പ‌് അതിവേഗം വളരുന്നു. കരാർവത്കരണം വഴി തൊഴിലാളികളുടെ സംഘടിത സമരവീര്യം വിഭജിക്കാനും നീക്കം നടക്കുന്നുവെന്നും എളമരം ആരോപിച്ചു. തുണിക്കടകളും ജ്വല്ലറികളുമടക്കം തൊഴിലിടങ്ങളിൽ ജീവനക്കാർക്ക‌് ഇരിപ്പിടം അവകാശമാക്കി നിയമം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം ഇരുന്ന‌ു ജോലി ചെയ്യാനുള്ള അവകാശത്തിനായി സമരം ചെയ‌്ത സ‌്ത്രീ തൊഴിലാളികളുടെ പോരാട്ടങ്ങൾക്ക‌് ഏറെ ആവേശവും കരുത്ത‌ും പകരുന്നതാണെന്ന‌ും ഏളമരം കരീം പറഞ്ഞു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് എം.എം. വർഗീസ‌് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.പി. ജോസഫ്, ദേശീയ സെക്രട്ടറി പി.കെ. ഷാജൻ, ബാബു പാലിശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.