കൊടുങ്ങല്ലൂർ: ബസ് സ്്റ്റാൻഡിൽനിന്ന് തൃശൂരിലേക്ക് ഓട്ടം വിളിച്ച് മധ്യവയസ്കൻ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് 1250 രൂപ കൈക്കലാക്കുകയും ഓട്ടോ വാടക നൽകാതെ കടന്ന് കളഞ്ഞെന്നും പരാതി. അഴീക്കോട് സ്വദേശിയായ അൻസാറാണ് കബളിപ്പിക്കപ്പെട്ടത്. ഏകദേശം 50 നും 60 നും ഇടയിൽ പ്രായമുള്ള ഒരാളാണ് അൻസാറിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംഭവം. മതിലകം, തൃശൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനിലും സമാന രീതിയിൽ തട്ടിപ്പ് കേസുണ്ട്. ഇയാളെ കുറിച്ച് സൂചന ലഭിക്കാവുന്ന തരത്തിൽ സി.സി ടിവി കാമറയിൽ പതിഞ്ഞിട്ടുള്ള ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.