കൊടുങ്ങല്ലൂർ: ഒരുമിച്ച് പഠിച്ചും കളിച്ചും വളർന്നവർ മരണത്തിലേക്കും കൈകോർത്ത് കടന്നുപോയ ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് കൊടുങ്ങല്ലൂരും തീരദേശവും. വെള്ളിയാഴ്ച രാത്രി കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തിൽ മരിച്ച ഹഫീസിെൻറയും, സമീറിെൻറയും വേർപാടിെൻറ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല. സ്കൂൾ പഠനം മുതൽ വഴിപിരിയാത്ത മിത്രങ്ങളായിരുന്നു അപകടത്തിൽ മരിച്ച ഹാഫിസും, സമീറും. അതുകൊണ്ടുതന്നെ ഹൈസ്കൂളും , ഹയർ സെക്കൻഡറിയും കഴിഞ്ഞ് ബിരുദ പഠനത്തിന് ദൽഹി ജാമിയ മില്ലിയ തിരഞ്ഞെടുത്തപ്പോഴും ഇൗ കൂട്ടുകാരുടെ ആത്മബന്ധം ഒന്നുകൂടി ദൃഢമാകുകയായിരുന്നു. പഠനത്തിലും മിടുക്കൻമാരായിരുന്നു. ഇരുവരുടെയും ബൗദ്ധികമായ മികവിൽ ബന്ധുക്കൾക്കും മതിപ്പായിരുന്നു. കലാലയങ്ങളിലെന്നപോലെ നാട്ടിലും വിപുലമായ സൗഹൃദങ്ങൾക്ക് ഉടമകളായിരുന്നു ഇരുവരും. പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ ഹഫീസ് കളിക്കാനും മറ്റുമായി നാട്ടിലെ കൂട്ടുകാരോടും കൂടുമായിരുന്നു. സൃഹൃദ് ബാഹുല്യത്തിന് തെളിവായിരുന്നു മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ പ്രകടമായ വിങ്ങിപ്പൊട്ടലുകളും തേങ്ങലുകളും. ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായ സമീറിെൻറ പിതാവ് പരേതനായ പി.സി. ഉമ്മർ നാട്ടിലും അബൂദബിയിലും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. പിതാവിെൻറ മരണശേഷം കൊടുങ്ങല്ലൂർ മേത്തലയിൽ മാതൃ സഹോദരൻമാരോടൊപ്പമായിരുന്നു സമീർ. വെള്ളിയാഴ്ച ചാവക്കാട് ബന്ധുമിത്രാദികളെ എല്ലാവരെയും കണ്ട് തറവാട്ടിൽ ഏറെ സമയം െചലവഴിച്ച ശേഷം കുടുംബ സുഹൃത്ത് നിസാമുമൊത്ത് എറണാകുളത്ത് പോയി തിരികെ മതിലകത്ത് ഹഫീസിന് അരികിലെത്തുകയായിരുന്നു. രാത്രി എേട്ടാെട ഇരുവരും ബൈക്കിൽ മൂന്നുപീടികയിൽ മറ്റൊരു സുഹൃത്തിെൻറ വീട്ടിലെ വിവാഹ പാർട്ടിയിൽ പെങ്കടുത്തു. പിന്നീട് സമീറിനെ കൊടുങ്ങല്ലുർ പടാകുളത്തെ വീട്ടിൽ കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം കാറിെൻറ രൂപത്തിലെത്തിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം വീടുകളിലെത്തിച്ച മൃതദേഹം കാണാൻ നൂറുകണക്കിനുപേരെത്തി. രാത്രിേയാടെയായിരുന്നു ഖബറടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.