ബന്ദിന് അനുമതി നിഷേധിച്ചു: കെ.എസ്​.യു കുത്തിയിരിപ്പ് സമരം നടത്തി

കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളജിൽ വിദ്യാഭ്യാസ ബന്ദിന് അനുമതി നിഷേധിച്ച പ്രിൻസിപ്പലിന് മുന്നിൽ കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി വി.എസ്. ജിനേഷ് കുത്തിയിരിപ്പ് സമരം നടത്തി. കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദി​െൻറ ഭാഗമായി കയ്പമംഗലം നിയോജക മണ്ഡലത്തിൽ കെ.എസ്.യു- യൂത്ത് കോൺഗ്രസി​െൻറ നേതൃത്വത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബന്ദ് ആചരിച്ചു. വി.എസ്. ജിനേഷ്, വിംസിം, ഹാബിസ്, ജുവിൻ ജോഷി, ഷമിൽ, ജയകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ടി.കെ. നസീർ, വാണി പ്രയാഗ് അഷ്ക്കർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.