കൊടുങ്ങല്ലൂർ: കുരുതിക്കളമായി മാറിയ ദേശീയപാതയിൽ ഡൽഹി ജാമിയ മില്ലിയ യൂനിവേഴ്സിറ്റി വിദ്യാർഥികളായ രണ്ട് യുവാക്കളുടെ ജീവനെടുത്ത കൊടുങ്ങല്ലൂരിലെ അപകടത്തിെൻറ മുഖ്യ കാരണം കാർ ഡ്രൈവറുടെ അശ്രദ്ധ. റോഡരികിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യാത്രികർ കാർ യുടേൺ എടുക്കുന്നതിനിടെ ദേശീയപാതയിലൂടെ കടന്നുവന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. ബൈക്ക് നിശേഷം തകർന്നു. ഹാഫിസിെൻറയും സമീറിെൻറയും മരണത്തിന് കാരണമായ അപകടം നടന്ന കൊടുങ്ങല്ലൂർ ചന്തപ്പുര വടക്ക് ഭാഗം പൊതുവെ റോഡിന് അരിക് കുറവാണ്. ഇൗ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇനിയും അപകടങ്ങൾ സൃഷ്ടിക്കുമെന്ന് ഇൗയിടെ ഇവിടെ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ബൈക്ക് യാത്രികൻ പറഞ്ഞു. ദേശീയപാതയെ മരണ പാതയാക്കി മാറ്റി അനുദിനം മനുഷ്യ ജീവനുകൾ പൊലിയുന്നതിന് വഴിവെക്കുന്ന അപകടങ്ങളുടെ പ്രധാന കാരണം ഡ്രൈവിങ്ങിലെ അശ്രദ്ധയാണ്. രണ്ട് ദിവസം മുമ്പാണ് കൊടുങ്ങല്ലൂർ ബൈപാസിലെ ചന്തപ്പുര സിഗ്നൽ ഭാഗത്ത് മരുന്നുവാങ്ങാൻ പോയ സ്കൂട്ടർ യാത്രികൻ കണ്ടെയ്്നർ കയറി മരിച്ചത്. ഇതോടെ മുപ്പതിേലറെയായി ബൈപാസിലെ മാത്രം അപകടമരണം. എന്നാൽ ൈബപാസിൽ മാത്രമല്ല കൊടുങ്ങല്ലൂർ -ഗുരുവായൂർ ദേശീയപാത റോഡിൽ അനുദിനം നിരവധി അപകടങ്ങളാണ് നടക്കുന്നത്. മരണങ്ങളും കൂടി. ചോരമണം തളം കെട്ടി നിൽക്കുന്ന ഇൗ ഭീതിജനകമായ സ്ഥിതിക്ക് പരിഹാരം ഇല്ലാത്ത അവസ്ഥയായിരിക്കുന്നു. റോഡരികിലെ അനധികൃത പാർക്കിങ്ങും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. രണ്ട് ദിവസം മുമ്പ്ബൈപാസിലുണ്ടായ മരണത്തിന് അനധികൃത പാർക്കിങ്ങും കാരണമാണ്. ഗതാഗത നിയമങ്ങളുടെ ലംഘനം, അശാസ്ത്രീയവും അപര്യാപ്തവുമായ റോഡ്, അമിതവേഗം, വേണ്ടത്ര നിരീക്ഷണ സംവിധാനങ്ങളും, വേഗ നിയന്ത്രണത്തിെൻറയും കുറവ്്. ഇതോടൊപ്പം മോേട്ടാർ വാഹന, പൊലീസ് വകുപ്പുകൾ ശക്തമായ നടപടി സ്വീകരിക്കാത്തതും അപകടങ്ങൾ ഏറുന്നതിെൻറ കാരണങ്ങളിൽ വരുന്നവയാണ്. വാഹനങ്ങൾ നിറഞ്ഞ് നിൽക്കുന്ന റോഡിൽ വേഗമേറിയ ബൈക്കുകളിൽ ന്യൂജൻമാർ ചീറിപ്പായുന്നത് നിയന്ത്രിണ്ടേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.