ചന്ദ്രശേഖർ സ്മൃതി സംഗമം

തൃശൂർ: രാഷ്ട്രീയ പ്രവർത്തനത്തിലുടനീളം അടിയുറച്ച ജനാധിപത്യ സെക്യുലർ ആയിരുന്നു ചന്ദ്രശേഖറെന്ന് മുൻ മന്ത്രി ഡോ. നീലലോഹിതദാസ് നാടാർ. ചന്ദ്രശേഖറെപോലുള്ള ഉന്നതശീർഷരായ ദേശീയ നേതാക്കളുടെ ഇടപെടൽ ഇന്നി​െൻറ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. സ​െൻറർ ഫോർ സോഷ്യൽ ഇൻറർവെൻഷൻ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. സ​െൻറർ ചെയർമാൻ പി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ. രാജൻ തലശേരി, എ.എസ്. രാധാകൃഷ്ണൻ, ഡോ. ജോസ് മാത്യു, ജോസ് സി. ജേക്കബ്, മോഹനൻ അന്തിക്കാട്, വി.എൻ. നാരായണൻ, ഐ.എ. റപ്പായി, ജോൺ വാഴപ്പിള്ളി, കെ.സി. വർഗീസ്, ഡെന്നി തെറ്റയിൽ, വിനു പാലക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.