കലാലയ സ്മൃതിഗാനസന്ധ്യ നാളെ

തൃശൂർ: കലാലയ കാലം. മധുര സൗഹൃദകാലം...ആ കാമ്പസ് കാലം സംഗീതത്തിലൂടെ ഓർക്കുകയാണ് കലാലയ കൂട്ടായ്മ. തൃശൂർ നഗരത്തിലെ പ്രധാന കോളജുകളായ ശ്രീകേരളവർമ, സ​െൻറ്തോമസ്, കുട്ടനെല്ലൂർ സി. അച്യുതമേനോൻ, സ​െൻറ് അലോഷ്യസ് എന്നിവിടങ്ങളിലെ 1980-90 കാലത്ത് പഠിച്ചിരുന്ന വിദ്യാർഥികളും മുൻ യൂനിയൻ ഭാരവാഹികളുമടങ്ങുന്നവരാണ് ഒത്തു ചേരുന്നത്. ശനിയാഴ്ച വൈകീട്ട് നാലിന് റീജനൽ തിയറ്ററിൽ കലാലയ സ്മൃതി ഗാന സന്ധ്യ നടക്കും. കൂട്ടത്തിൽ സംഗീത-കലാ രംഗത്ത് ഉയർന്നവരാണ് സംഗീത സന്ധ്യക്ക് നേതൃത്വം കൊടുക്കുന്നത്. ജോസ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലൂക്കാസ്, റിജു ആൻഡ് പി.എസ്.കെ. ക്ലാസസ് സ്ഥാപകനും ഡയറക്ടറുമായ റിജു ശങ്കർ, പാരമ്പര്യ ആയൂർവേദ ചികിത്സകൻ ബാബു പനക്കൽ എന്നിവർക്ക് 2018ലെ കലാലയ സ്മൃതി അവാർഡുകൾ സമ്മാനിക്കും. സ്റ്റേജ് മിമിക്രി ഷോയിൽ 25 വർഷം പൂർത്തിയാക്കിയ കലാഭവൻ ഹമീദിനെ ആദരിക്കും. സ്റ്റാർ സിങർ താരങ്ങൾ പങ്കെടുക്കുന്ന ഗാനമേളയും കലാഭവൻ ഹമീദി​െൻറ മിമിക്രിയും ഉണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.