തൃശൂർ: സംസ്ഥാന സർക്കാർ 2008ൽ പാസാക്കിയ നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം ഭേദഗതി ബില്ലിലൂടെ പിണറായി സർക്കാർ അട്ടിമറിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗവും മുൻ ഗവ. ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ. പാർട്ടി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ ഭേദഗതി നിർദേശങ്ങൾ സ്വകാര്യ വ്യക്തികളെ സഹായിക്കുന്നതിനും കർഷക വിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് എം.ടി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി പ്രിൻസ് ലൂക്കോസ്, ഭാരവാഹികളായ ബേബി മാത്യു കാവുങ്കൽ, സെബാസ്റ്റ്യൻ ചൂണ്ടൽ, സി.വി. കുരിയാക്കോസ്, ജോർജ് പായപ്പൻ, പി.ടി. മാത്യു എന്നിവർ സംസാരിച്ചു. സംഘടന ചർച്ചകൾക്ക് ടി.കെ. വർഗീസ്, മിനി മോഹൻദാസ്, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ബിജു ആൻറണി, ജോണി ചിറ്റിലപ്പിള്ളി, ജോർജ് താഴെക്കാടൻ, പി.ഐ. മാത്യു, ഷാജി ആനിതോട്ടത്തിൽ, വർഗീസ് തരകൻ, ജെസ്മോൻ ചാക്കുണ്ണി, എം.കെ. മോഹനൻ, സജി ജോസഫ്, ആൻസൻ കെ. ഡേവീസ്, ടോമിസ് ചാക്കുണ്ണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.