കെട്ടിപ്പിടിച്ചതുകൊണ്ട്​ കോൺഗ്രസിലെ പ്രശ്​നം തീരില്ല -കെ.സി. വേണുഗോപാൽ

തൃശൂർ: ഉപരിപ്ലവമായ കെട്ടിപ്പിടുത്തംകൊണ്ടും യോജിപ്പുകൾകൊണ്ടും കോൺഗ്രസിലെ പ്രശ്നങ്ങൾ തീരില്ലെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഉള്ളുതുറന്ന് ചർച്ച ചെയ്ത് പാർട്ടിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ഒാഫിസിൽ കെ. കരുണാകരൻ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണനിലവാരമുള്ള നിലവിലെ നേതാക്കളെ മാറ്റിനിർത്തി തനിക്കോ മറ്റുള്ളവർക്കോ ഇഷ്ടമുള്ളവരെ നേതാക്കളാക്കിയാൽ അത് ഗുണം ചെയ്യില്ല. ഏത് കുറ്റിച്ചൂലിനെയും നിർത്തി തെരഞ്ഞെടുപ്പ് ജയിക്കാമെന്ന കാലം പോയി. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ. പറയേണ്ട കാര്യങ്ങൾ പറയേണ്ട ഫോറത്തിൽ പറയണം. ചാനൽ ചർച്ചയിൽ അപ്പുറവും ഇപ്പുറവുമിരുന്ന് നേതാക്കൾ കുറ്റപ്പെടുത്തുേമ്പാൾ കേൾക്കുന്ന പ്രവർത്തക​െൻറ മാനസികാവസ്ഥ എന്താകുെമന്ന് ആലോചിക്കണം. കെ. കരുണാകരനും എ.കെ. ആൻറണിയും ആശയപോരാട്ടങ്ങൾ നടത്തിയ കാലത്തും പാർട്ടിയെ ബാധിക്കുന്ന ഘട്ടം വന്നാൽ ഒന്നാകുമായിരുന്നു. പാർട്ടിക്ക് വേണ്ടിയായിരുന്നു ഇരുവരും നിലകൊണ്ടത്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നില്ലെങ്കിൽ രാജ്യം നശിക്കും -അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. തേറമ്പിൽ രാമകൃഷ്ണൻ, സി.എൻ. ബാലകൃഷ്്ണൻ, ഒ. അബ്ദുറഹ്മാൻക്കുട്ടി, അനിൽ അക്കര എം.എൽ.എ, എം.പി. ഭാസ്കരൻ നായർ, ജോസഫ് ചാലിശ്ശേരി, സാവിത്രി ലക്ഷ്മണൻ, ടി.യു. രാധാകൃഷ്ണൻ, എം.കെ. പോൾസൺ മാസ്റ്റർ, എം.പി. വിൻസ​െൻറ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.