തൃശൂർ: ചുമതലയേറ്റ് രണ്ട് വർഷമെത്തും മുമ്പ് ചെയർമാനും രണ്ട് ഭരണസമിതിയംഗങ്ങളും രാജിവെക്കേണ്ടിവന്ന ലളിതകല അക്കാദമിയിൽ ഉദ്യോഗസ്ഥയുടെ പീഡനഭരണം തുടരുന്നതായി പരാതി. സഹികെട്ട് മൂന്ന് സ്ഥിരം ജീവനക്കാർ രാജിവെച്ചു. രണ്ട് ലൈബ്രേറിയൻമാരും ഒരു ഗാർഡ്ണറുമാണ് രാജിവെച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഇഷ്ടക്കാരിയെ നിയമിക്കാൻ പ്രൊബേഷൻ പൂർത്തിയാക്കാനിരുന്ന അക്കൗണ്ടൻറിനെ തെറ്റായ റിപ്പോർട്ട് നൽകി പുറത്താക്കിയിരുന്നു. പത്ത് വർഷമായി താൽക്കാലികാടിസ്ഥാനത്തിൽ ജോലിയെടുക്കുന്നവർക്ക് നേരെയും പീഡനമാണെന്ന് പരാതിയുണ്ട്. താൽക്കാലിക ജീവനക്കാരിലെ അഞ്ച് േപരെ പാർട്ട് ടൈം ജോലിക്കാരായി തരം താഴ്ത്തി. മുൻ ചെയർമാനുമായുള്ള തർക്കത്തിൽ ഏറെ വിവാദമുണ്ടാക്കിയ ഉദ്യോഗസ്ഥക്കെതിരെയാണ് ജീവനക്കാരുടെ പരാതി. ഭരണസമിതിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥയാണ് അക്കാദമി ഭരണം നിയന്ത്രിക്കുന്നതെന്നാണ് ആക്ഷേപം. സന്ധ്യ, സീന എന്നീ രണ്ട് ലൈബ്രേറിയൻമാരാണ് രാജിവെച്ചത്. ഗാർഡ്ണർ തസ്തികയിൽ സ്ഥിരം ജീവനക്കാരനായ അനൂപും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥയുടെ പീഡനത്തിൽ മനംമടുത്ത് ജോലി രാജിക്കത്ത് നൽകി. രാജിവെച്ചവർ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി എ.കെ. ബാലനും പരാതി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് മുഖേന നിയമിച്ച അക്കൗണ്ടൻറിനെയാണ് ഇഷ്ടക്കാരിയെ നിയമിക്കുന്നതിനായി അടുത്തിടെ പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.