തൃശൂർ: കാരമുക്ക് വി.കെ. സഹജൻ അനുസ്മരണവേദി 'സമകാലീന ഇന്ത്യൻ കാർഷികരംഗവും കർഷക പ്രതിരോധവും' എന്ന വിഷയത്തിൽ സംഘടിപ്പിക്കും. ജൂൈല എട്ടിന് ഉച്ചക്ക് രണ്ടിന് കാഞ്ഞാണി മരിയ ഓഡിറ്റോറിയത്തിൽ കർഷക ലോങ് മാർച്ച് നേതാവും ആൾ ഇന്ത്യ കിസാൻസഭ അഖിലേന്ത്യ ജോ.സെക്രട്ടറിയുമായ ഡോ. വിജു കൃഷ്ണൻ വിഷയം അവതരിപ്പിക്കും. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ പങ്കെടുക്കും. അനുസ്മരണവേദി ചെയർമാൻ വി.എൻ. സുർജിത്ത്, ടി.വി. ബാലകൃഷ്ണൻ, സിജി മോഹൻദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.