'വായനപക്ഷാചരണം' സംസ്​ഥാന സമാപനം തൃശൂരിൽ

തൃശൂർ: സർക്കാറും സംസ്ഥാന ലൈബ്രറി കൗൺസിലും സംഘടിപ്പിച്ച വായനപക്ഷാചരണ പരിപാടികളുടെ സംസ്ഥാന സമാപനം ശനിയാഴ്ച തൃശൂർ ടൗൺഹാളിൽ നടക്കും. വൈകീട്ട് നാലിന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനാകും. സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളെ മേയർ അജിത ജയരാജൻ ആദരിക്കും. മികച്ച വായനപക്ഷാചരണ പരിപാടികൾ സംഘടിപ്പിച്ച സ്കൂളുകൾക്ക് ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ പുരസ്കാരം നൽകും. നഗരസഭാതിർത്തിയിലെ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത 600 കുട്ടികളും അധ്യാപകരും ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുക്കുന്ന സർഗശിൽപശാലകൾ രാവിലെ മുതൽ നഗരത്തിലെ ആറു കേന്ദ്രങ്ങളിൽ നടക്കും. വിദ്യാർഥികൾ ഉച്ചക്ക് സാഹിത്യ അക്കാദമി ലൈബ്രറി സന്ദർശിക്കും. രണ്ടിന് പബ്ലിക് ലൈബ്രറി ഹാളിൽ കുട്ടികളും എഴുത്തുകാരുമായി സർഗസംവാദം നടക്കും. അശോകൻ ചരുവിൽ, ടി.ഡി. രാമകൃഷ്ണൻ, ലളിത ലെനിൻ എന്നിവർ പങ്കെടുക്കും. ടൗൺഹാളിൽ 2.30 മുതൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും കലാവതരണങ്ങളും നടക്കും. ജില്ല ലൈബ്രറി കൗൺസിൽ‌ സെക്രട്ടറി കെ.എൻ. ഹരി, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.ആർ. മല്ലിക, എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ ബിന്ദു പരമേശ്വരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.