തൃശൂർ: വിലസുന്നതായി പൊലീസിന് വിവരം ലഭിച്ചു. നഗരത്തിൽ നായ്ക്കനാലില്‍ എ.ടി.എം സെൻററില്‍ പണം നിക്ഷേപിക്കാനെത്തിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ പണം തട്ടിയെടുത്തതായി കഴിഞ്ഞ ദിവസം പരാതി ലഭിച്ചു. ഇവരുടെ 23,000 രൂപയാണ് കവർന്നത്. ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നും മലയാളികളല്ലാത്തവരാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസിന് പ്രാഥമികാന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. നേരത്തെ തട്ടിപ്പിന് ശിക്ഷിച്ച പന്ത്രണ്ടംഗ സംഘം ഇതിലുണ്ടെന്ന് പൊലീസ് കരുതുന്നു. ഇവര്‍ താമസിക്കുന്ന അങ്കമാലിയിലെ വാടക വീട്ടില്‍ പൊലീസ് റെയ്ഡിന് എത്തിയെങ്കിലും കണ്ടെത്തിയില്ല. ഇതിനിടെ ഓൺലൈൻ തട്ടിപ്പിനെതിരെ പൊലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പണം നഷ്ടപ്പെട്ട സന്ദേശം മൊബൈലിൽ ലഭിച്ചാലുടനെ സൈബർ സെല്ലിനെ വിവരമറിയിക്കണം. ആദ്യ രണ്ട് മണിക്കൂർ നിർണായകമാണെന്നും പണം നഷ്ടപ്പെടാതെ സംരക്ഷിക്കാമെന്നും സിറ്റി പൊലീസിെൻറ ജാഗ്രത സന്ദേശത്തിൽ പറയുന്നു. 9497962836 എന്ന സൈബർ സെല്ലിെൻറ നമ്പറിൽ പരാതി അറിയിക്കാമെന്ന് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.