തൃശൂർ∙ 'പ്ലാസ്റ്റിക് മാലിന്യം തടയൂ, ഭൂമിയെ രക്ഷിക്കൂ'എന്ന മുദ്രാവാക്യവുമായി തൃശൂർ ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ വികസനസമിതിയും തൃശൂർ ഡിസ്ട്രിക്ട് ലയൺസ് ക്ലബും സംയുക്തമായി പ്രൈമറി വിദ്യാർഥികൾക്ക് ഫുട്ബാൾ മേള നടത്തും. നാല് ദിവസം നീളുന്ന മത്സരം തൃശൂർ കാൽഡിയൻ മൈതാനത്ത് ജൂെലെ ആറിന് തുടങ്ങും. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ലാലി ജെയിംസ് അധ്യക്ഷത വഹിക്കും. ആൺകുട്ടികളുടെ 48 ടീമും പെൺകുട്ടികളുടെ എട്ടു ടീമും പങ്കെടുക്കും. 14ന് അഞ്ചിന് മന്ത്രി വി.എസ്. സുനിൽകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് പുറമെ എല്ലാ കുട്ടികൾക്കും മെഡലുകൾ സമ്മാനിക്കും. തൃശൂർ ഈസ്റ്റ് എ.ഇ.ഒ എം.ആർ. ജയശ്രി, കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. അബി പോൾ, ജെയിംസ് വളപ്പില എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.