തൃക്കൂരിൽനിന്ന് പഴകിയ ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു

ആമ്പല്ലൂര്‍: തൃക്കൂര്‍ പഞ്ചായത്ത് പരിധിയില്‍ പൊതുജന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യഎണ്ണ പിടിച്ചെടുത്തു. കല്ലൂര്‍-ആലേങ്ങാട് മേഖലകളില്‍ മായം ചേര്‍ന്ന ഭക്ഷ്യഎണ്ണ വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ബജി വിൽപന കേന്ദ്രങ്ങളിലാണ് ഉപയോഗിച്ച് പഴകിയ എണ്ണ കണ്ടെത്തിയത്. പിടിച്ചെടുത്ത എണ്ണ അധികൃതര്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം മേഖലയില്‍ മായം കലര്‍ന്ന ഭക്ഷ്യ എണ്ണയുമായി വിൽപനക്കെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞിരുന്നു. പഞ്ചായത്തിലെ മഴക്കാല രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി ഹോട്ടലുകളിലും തട്ടുകടകളിലും സംഘം പരിശോധന നടത്തി. തൃക്കൂര്‍ പ്രാഥമിക അരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീന വാസുവി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ, വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ശുദ്ധജല ലഭ്യത ഉറപ്പാക്കണമെന്നും കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. ഏഴു ദിവസത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുമെന്ന് തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. സന്തോഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.