ഇമ്മിണി ബല്യ കഥാകാരന് അക്ഷര സ്നേഹികളുടെ ഓർമപ്പൂക്കൾ

വള്ളിവട്ടം: ജലൈ അഞ്ച് ബഷീർ ഒാർമദിനാചരണത്തി​െൻറ ഭാഗമായി ഉമരിയ്യ കാമ്പസിൽ 'വൈക്കത്തി​െൻറ കഥാകാരൻ' എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. ബക്കർ മേത്തല വിശിഷ്ടാതിഥിയായി. പ്രിൻസിപ്പൽ എ.എ. മുസ്തഫ, സ്കൂൾ സെക്രട്ടറി ഷാജി, അബൂബക്കർ മുസ്ലിയാർ എന്നിവർ സംസാരിച്ചു. ബഷീറി​െൻറ ജീവിതവും കഥാപാത്രങ്ങളും ഭാഷാശൈലികളും സംസാര വിഷയങ്ങളായി. തുടർന്ന് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം അരങ്ങേറി. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകൾ, മുച്ചിട്ട് കളിക്കാര​െൻറ മകൾ തുടങ്ങിയ കൃതികളെ ആസ്പദമാക്കിയ ദൃശ്യാവിഷ്കാരവും ചിത്രരചന മത്സരവും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.