ആമ്പല്ലൂര്‍: സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങിയ പി.എസ്. നമ്പൂതിരി ജനസേവന കേന്ദ്രം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. എ.എന്‍. രാജന്‍, വി.എസ്. പ്രിന്‍സ്, പി.ജി. മോഹനന്‍, കെ.എം. ചന്ദ്രന്‍, പി.കെ. ശേഖരന്‍, പി.എം. നിക്‌സന്‍ എന്നിവര്‍ സംസാരിച്ചു. സര്‍ക്കാറിെൻറ ചികിത്സ സഹായ പദ്ധതികള്‍, സാന്ത്വന സമാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഇതര സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ നേടികൊടുക്കുന്നതോടൊപ്പം ലഭ്യമാകുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ എന്തൊക്കെയാണെന്ന് പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ജനസേവന കേന്ദ്രത്തിെൻറ ലക്ഷ്യം. ഇതിനായി നൂറിലേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിശീലനവും ബോധവത്കരണ ക്ലാസും നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. പി.എസ്. നമ്പൂതിരിയുടെ മുപ്പത്തിയൊമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിെൻറ പേരിലാണ് ജനസേവന കേന്ദ്രം ആരംഭിച്ചത്. വൈദ്യുതി മുടങ്ങും ആമ്പല്ലൂര്‍: സുറായി പള്ളി പരിസരം, നേതാജി, അളഗപ്പഗ്രൗണ്ട് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചു വരെ വൈദ്യുതി മുടങ്ങും. ആമ്പല്ലൂര്‍ : പാലപ്പിള്ളി കുണ്ടായി, കന്നാറ്റുപാടം, വലിയകുളം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ നാലുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.