ചാലക്കുടി: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മേലൂർ പഞ്ചായത്തിലെ പുലാനി- കുറുപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഒരു മാസത്തോളമായി പൈപ്പ് പൊട്ടി വെള്ളം ചീറ്റാൻ തുടങ്ങിയിട്ട്. വസ്ത്രങ്ങൾ നനയുന്നതിനാൽ യാത്രക്കാർക്ക് റോഡിലൂടെ പോകാൻ പറ്റാത്ത അവസ്ഥയാണ്. പൂലാനിയിൽനിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം കെ. കരുണാകരൻ അനുസ്മരണം ചാലക്കുടി: കെ. കരുണാകരൻ ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ച് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം േബ്ലാക്ക് കമ്മിറ്റി പ്രസിഡൻറ് സി.ജി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ എബി ജോർജ്, ഡി.സി.സി സെക്രട്ടറി വി.ഒ. പൈലപ്പൻ, ജെയിംസ് പോൾ, ആൽബിൻ പൗലോസ്, ഒ.എസ്. ചന്ദ്രൻ, ബിജു ചിറയത്ത്, എം.പി. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.