വാഷ് പിടിച്ചെടുത്തു

ചാലക്കുടി: പരിയാരം കാഞ്ഞിരപ്പിള്ളി പ്രദേശത്തിലെ ഒരപ്പനക്കു സമീപം പുഴയോരത്തിൽ പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 210 ലിറ്റർ വാഷ് ചാലക്കുടി എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ സി.എൽ. വിൻസ​െൻറും സംഘവും പിടിച്ചെടുത്തു. അലുമിനിയം ചെരുവത്തിലും പ്ലാസ്റ്റിക് ഡ്രമ്മുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു. തൊണ്ടിമുതലുകളും കേസ് രേഖകളും ചാലക്കുടി കോടതിയിൽ ഹാജരാക്കി. പ്രിവൻറിവ് ഓഫിസർ റഷീദ്, സി.ഇ.ഒ വിപിൻ, ജെയ്സൺ ജോസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.