ഓട്ടോറിക്ഷക്ക് പിറകിൽ പിക്ക് അപ്​ വാനിടിച്ച് ഒരാൾക്ക് പരിക്ക്

ആമ്പല്ലൂര്‍: ദേശീയപാതയില്‍ പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് മുന്‍വശം ഓട്ടോറിക്ഷയുടെ പിറകില്‍ പിക്ക് അപ് വാന്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. സ്റ്റാൻഡില്‍നിന്ന് അശ്രദ്ധമായി കെ.എസ്.ആര്‍.ടി.സി ബസ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് കണ്ട ഓട്ടോറിക്ഷ ബ്രേക്കിട്ടതിനെ തുടര്‍ന്ന് പിറകില്‍ വന്നിരുന്ന പിക്ക് അപ് വാന്‍ ഇടിക്കുകയായിരുന്നു. പിക്ക് അപ് വാന്‍ ഡ്രൈവര്‍ പുതുക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ അശ്രദ്ധനിമിത്തം അപകടങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ് ഇവിടെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.