തൃശൂര്‍: ചുമട്ടുതൊഴിലാളി കൂലി നിലവിലെ നിരക്കിെൻറ 20 ശതമാനം വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ചേമ്പർ ഒാഫ് കോമേഴ്സിെൻറയും സംയുക്താഭിമുഖ്യത്തിൽ തൃശൂര്‍ നഗരത്തിൽ ജൂൈല അഞ്ചിന് കടകളടച്ച് പ്രതിഷേധിച്ച് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ പത്തിന് അഞ്ചുവിളക്കിന് മുന്നില്‍ നിന്ന് പ്രകടനം ആരംഭിച്ച് നഗരസഭക്കു മുന്നില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണയില്‍ വ്യാപാരി സംഘടന നേതാക്കള്‍ സംസാരിക്കും. ജില്ല ലേബര്‍ ഓഫിസർ ഏകപക്ഷീയമായാണ് കൂലി വർധിപ്പിച്ചതെന്നും നടപടിയില്‍ പ്രതിഷേധിച്ച് സൂചനാസമരം നടത്തുകയാണെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ നിരക്കിെൻറ 12 ശതമാനം വർധനവാണ് വ്യാപാരികൾ ചർച്ചയിൽ നിർദേശിച്ചത്. തൊഴിലാളി യൂനിയനുകളിൽ സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി എന്നിവ 21ഉം ബി.എം.എസ്. 25ഉം ശതമാനം വർധന ആവശ്യപ്പെട്ടു. കോഴിക്കോട്ട് 14ഉം കൊച്ചിയിൽ 15ഉം ശതമാനമാണ് വർധന. വ്യാപാര മാന്ദ്യം നേരിടുന്നതിനാൽ വൻ വർധന നൽകാനാവില്ല-അവർ ചൂണ്ടിക്കാട്ടി. വാര്‍ത്തസമ്മേളനത്തില്‍ വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി, ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി സോളി തോമസ്, വ്യാപാരി വ്യവസായ ഏകോപന സമിതി സെക്രട്ടറി വി.ടി. ജോര്‍ജ്, വ്യവസായി സമിതി ജില്ല സെക്രട്ടറി കെ.എം. ലെനിന്‍, ഏരിയ സെക്രട്ടറി ജോയ് പ്ലാശേരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.