റോഡ്‌ വികസനം: പുറമ്പോക്കു കൈയേറ്റം ഒഴിപ്പിച്ചു

തൃശൂര്‍: റോഡ് വികസനത്തിനായി പുറമ്പോക്കു കൈയേറ്റ ഭൂമി പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. അരണാട്ടുകര-തോപ്പില്‍മൂല-എല്‍തുരുത്ത്‌-ചേറ്റുപുഴ റോഡ്‌ വികസനത്തി​െൻറ ഭാഗമായാണ് ഒഴിപ്പിക്കൽ. മാസങ്ങൾക്ക് മുമ്പ് സർവേ നടത്തി നോട്ടീസ്‌ നല്‍കിയിട്ടും ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ച രണ്ട്‌ വ്യക്തികള്‍ കൈയേറിയ നാലേമുക്കാല്‍ സ​െൻറ് ഭൂമിയാണ്‌ ബുധനാഴ്ച പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ ബലമായി ഒഴിപ്പിച്ചത്‌. ചേറ്റുപുഴ ടോള്‍ഗേറ്റ്‌ റോഡ്‌ ഭാഗത്താണീകൈയേറ്റം. മൂന്ന്‌ കിലോമീറ്റര്‍ വരുന്ന റോഡ്‌ ഏഴ്‌മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങ്‌ നടത്തി വികസിപ്പിക്കുന്ന പദ്ധതിക്ക് മൂന്നരക്കോടിയാണ്‌ ചെലവ് പ്രതീക്ഷിക്കുന്നത്. തോപ്പില്‍മൂല മുതല്‍ എല്‍തുരുത്ത്‌ വരെ ഒന്നരക്കിലോമീറ്റര്‍ ഭാഗത്തെ കൈയേറ്റങ്ങള്‍ 2014ല്‍ തന്നെ ഒഴിപ്പിച്ചതാണ്‌. ചേറ്റുപുഴ വരെ ബാക്കിഭാഗം കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വേ നടത്തി അര ഏക്കറോളം സ്ഥലം കൈയേറിയതായി കണ്ടെത്തിയിരുന്നു. നോട്ടീസ്‌ നല്‍കിയതിനെ തുടര്‍ന്ന്‌ നിരവധി കൈയേറ്റക്കാര്‍ സ്വയം ഒഴിഞ്ഞുപോയെങ്കിലും ചിലര്‍ ഒഴിയാന്‍ വിസമ്മതിക്കുകയായിരുന്നു. മഴ തീര്‍ന്നാലുടന്‍ മെക്കാഡം ടാറിങ്ങ്‌ പൂര്‍ത്തിയാക്കുമെന്ന്‌ അസി.എക്‌സി.എൻജിനീയര്‍ എ.സി. ശേഖര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.