തൃശൂര്‍: ശ്രീനാരായണ സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനവും അവാര്‍ഡുദാനവും ജൂൈല ഏഴിന് നടക്കും. രാവിലെ പത്തിന് ജോസഫ് മുണ്ടശേരി ഹാളില്‍ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ഡോ. തോളൂര്‍ ശശിധരന്‍ അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡ്ദാനം നിർവഹിക്കും. 'ദേശാഭിമാനി'ലേഖകൻ വി.എം. രാധാകൃഷ്ണന് പത്രപ്രവർത്തനത്തിലെ സമഗ്രസംഭാവനക്ക് തോളൂർ രാമൻ സ്മാരക മീഡിയ അവാർഡ് നൽകും. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയുമാണ് അവാർഡ്. ഡി. രാജേന്ദ്രന്‍, പ്രഫ. പുന്നയ്ക്കല്‍ നാരായണൻ, കൗണ്‍സിലര്‍ അജിത വിജയൻ, ജുനൈദ് കൈപ്പാണി, കെ. തങ്കപ്പൻ, ഡോ. തേവന്നൂര്‍ മണിരാജ് എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. ഇവർക്ക് ഫലകവും പ്രശസ്തി പത്രവും നൽകും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. തോളൂര്‍ ശശിധരൻ, ഉണ്ണികൃഷ്ണന്‍ പുലരി, വസന്തന്‍ കിഴക്കൂടൻ, ചെങ്ങാലൂര്‍ പെരു മാരാത്ത്, കെ.എം. സിദ്ധാര്‍ഥന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.