തൃശൂര്‍: ശ്രീകേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്ക്. രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകർക്കും മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകർക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.െഎ പ്രവർത്തകനായ ബി.എസ്സി മൂന്നാംവർഷ വിദ്യാർഥികളായ കെ. വിശാഖ‌്, കെ.എസ‌്. ആകാശ‌്, എ.ബി.വി.പി പ്രവർത്തകരായ അജയ്, യദുകൃഷ്ണ, റെജിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ല ജനറല്‍ ആശുപത്രിയിലും അശ്വിനി ആശുപത്രിയിലും ചികിത്സയിലാണ്. നവാഗതരെ സ്വീകരിക്കാനായി കൊടിതോരണങ്ങള്‍ ഇരുവിഭാഗവും കോളജില്‍ അലങ്കരിച്ചിരുന്നു. കൊടിക്കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഇരുവിഭാഗവും പൊലീസില്‍ പരാതി നല്‍കി. കോളജില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.