ട്രേഡ് ലിങ്ക് തട്ടിപ്പ്: മുഖ്യപ്രതി​യുമായി തെളിവെടുത്തു

തൃപ്രയാർ: 30കോടി രൂപയുടെ ട്രേഡ് ലിങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുഖ്യപ്രതി പടിയം കുറുവത്ത് വീട്ടിൽ മനോജിനെ (54) തൃപ്രയാറിലെ ഹെഡ് ഓഫിസിൽ തെളിവെടുപ്പിനെത്തിച്ചു. ബുധനാഴ്ച രാവിലെ 11.45 ഒാടെയാണ് ജങ്ഷനു വടക്ക് ട്രേഡ് ലിങ്ക് ആസ്ഥാനത്തേക്ക് മനോജിനെ കൊണ്ടുവന്നത്. ഓഫിസ് ജീവനക്കാരെയും വരുത്തിയിരുന്നു. ഒരു മണിക്കൂർ തെളിവെടുത്തു. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് കാണിച്ച് വിവിധ ശാഖകളിൽ നിന്ന് 2000 പേരാണ് പരാതി നൽകിയത്. ഇതനുസരിച്ച് 141 കേസെടുത്തിട്ടുണ്ട്. ശാഖകളിലെ തെളിവെടുപ്പിനുശേഷം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ കമ്പനി ചെയർമാനായ മനോജ് ഒളിവിലാണ്. പാർട്ണർമാരായ സജീവൻ, തോമസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സന്യാസ വേഷത്തിൽ അഹമ്മദാബാദിലെ ആശ്രമത്തിൽ നിന്നാണ് മനോജിനെ പിടികൂടിയത്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽബി, എസ്.ഐ മാരായ സുരേഷ് ബാബു, എം.കെ. അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലാണ് മനോജിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.