പൈപ്പ്‌ പൊട്ടി വെള്ളം പാഴാവുന്നു

തൃശൂര്‍: തിരുവമ്പാടി റെയില്‍വേ ഗേറ്റിന്‌ സമീപം പൈപ്പ്‌ പൊട്ടി വന്‍തോതില്‍ വെള്ളം പാഴാവുന്നു. വാട്ടർ അതോറിറ്റിയുടെ ചെമ്പൂക്കാവ്‌ വാട്ടർടാങ്കില്‍നിന്ന് അടാട്ട്‌ പഞ്ചായത്തിലേക്ക്‌ വെള്ളം കൊണ്ടുപോകുന്ന പൈപ്പിലാണ്‌ ചോര്‍ച്ച. വെള്ളത്തി​െൻറ അളവറിയാന്‍ സ്ഥലത്ത്‌ പൈപ്പ്‌ ലൈനില്‍ ബള്‍ക്ക്‌ മീറ്റര്‍ സ്ഥാപിക്കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ നടപടിക്കിടയിലാണ്‌ പൈപ്പ്‌ പൊട്ടിയത്‌. കോർപറേഷനിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന കോർപറേഷൻ കുടിവെള്ള പദ്ധതിയാണിത്. ബുധനാഴ്ച രാവിലെ 10 ഒാടെയാണ്‌ സംഭവം. വാള്‍വ്‌ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെള്ളമൊഴുക്ക്‌ തടയാനും കഴിഞ്ഞിട്ടില്ല. വെള്ളം പാഴായി പോകുന്നതിനെതിരായി കോണ്‍ഗ്രസ്‌ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ സ്ഥലത്ത്‌ കൊടിനാട്ടി പ്രതിഷേധയോഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.