കുന്നംകുളം: നഗരത്തിൽ സമഗ്ര ഗതാഗത പരിഷ്കാരം നടപ്പിലാക്കാൻ നഗരസഭ അധ്യക്ഷ ചെയർമാനായി ഉപസമിതി രൂപവത്കരിച്ചു. ട്രാഫിക് റെഗുലേറ്ററി യോഗത്തിലാണ് ഉപസമിതി രൂപവത്കരിച്ചത്. ഓട്ടോറിക്ഷകളുടെ പെർമിറ്റ് പുനഃപരിശോധിച്ച് പുതിയ പെർമിറ്റ് നൽകും. നേരത്തെ പെർമിറ്റ് നൽകിയിട്ടുള്ള ഓട്ടോകളുടെ പട്ടിക അടുത്ത യോഗത്തിൽ സമർപ്പിക്കാൻ ആർ.ടി.ഒക്ക് നിർദേശം നൽകി. ഹെർബർട്ട് റോഡിൽ നഗരസഭ സ്ഥലത്ത് പേ പാർക്കിങ് സംവിധാനം തൽക്കാലം ഏർപ്പെടുത്തും. പ്രധാന റോഡുകളിൽ സീബ്രാലൈനുകൾ വരക്കും. നഗരസഭ ഓഫിസിനോട് ചേർന്നുള്ള റോഡിലൂടെയും വാഹനങ്ങൾ പോകുന്നതും പഴയ യേശുദാസ് റോഡിലൂടെ സ്വകാര്യ ബസുകൾ പോകാത്തതും സംബന്ധിച്ച നടപടി പുനഃപരിശോധിക്കും. ഗതാഗത സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ രൂപവത്കരിച്ച ഉപസമിതി 11ന് വീണ്ടും യോഗം ചേരും. അതിന് മുമ്പായി ഈ റൂട്ടുകള സംബന്ധിച്ച് വിശദ പഠനം നടത്തും. വൈസ് ചെയർമാൻ, ആർ.ടി.ഒ, സർക്കിൾ ഇൻസ്പെക്ടർ, പി.ഡബ്ല്യു.ഡി ഓഫിസർ, തഹസിൽദാർ എന്നിവർ അടങ്ങുന്നതാണ് ഉപസമിതി. ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നത് സംബന്ധിച്ച് നടപടി വ്യക്തമാക്കാൻ 18ന് വിപുല യോഗം ചേരും. തുടർന്ന് താൽക്കാലിക അടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.