മേരി പടിയിറങ്ങുന്നു; ഉൾക്കാഴ്​ചക്ക്​ മാർഗം തെളിച്ച്​

കുന്നംകുളം: കാഴ്ചയില്ലാത്ത ഇരുപതോളം വിദ്യാർഥികളെ വളർത്തി പതിനെട്ടര വർഷം അകക്കണ്ണുകളെ വിസ്മയിപ്പിച്ച മേരി പടിയിറങ്ങുന്നു. കാഴ്ചവൈകല്യമുള്ള വിദ്യാർഥികൾക്കായുള്ള കുന്നംകുളത്തെ സർക്കാർ സ്കൂൾ ഹോസ്റ്റലിലെ വനിതാ േമട്രൻ സി.എം. മേരിയാണ് വിരമിച്ചത്. 1997ൽ സർവിസിൽ കയറിയ മേരിയുടെ ആദ്യ രണ്ട് വർഷം കാസർകോട് സ്കൂളിലായിരുന്നു. 1999 നവംബർ ഒന്നിനാണ് കുന്നംകുളത്തെ വിദ്യാലയത്തിലെത്തുന്നത്. സർവിസിൽ നിന്നു വിരമിക്കുേമ്പാൾ ഇവിടെ പഠിച്ചിറങ്ങിയ കുട്ടികളുടെ ഉന്നത ഭാവി ജീവിത കഥകൾ അഭിമാനപൂർവം പറയുവാൻ ഇവർക്ക് വാക്കുകളേറെയാണ്. സിനിമാതാരവും കവയിത്രിയുമായ വി.എസ്. ഷീര മുതൽ എം.എക്ക് ഫസ്റ്റ് റാങ്ക് നേടിയ ജിതി പുലിക്കോട്ടിൽ, പ്ലസ്ടു അധ്യാപകനായ സുരേന്ദ്രൻ, ഐഡിയ സ്റ്റാർ സിങ്ങറിൽ പാടി മികച്ച് ഗായികയായി മാറിയ സംഗീതയും സലീനയും കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണനും മാതാവി​െൻറ സ്നേഹവും പരിചരണവും നൽകി മേരി വളർത്തിയവരാണ്. പെരുമ്പാവൂർ മണ്ണൂർ കോട്ടക്കചാലിൽ മാറാശേരി ജോയിയാണ് മേരിയുടെ ഭർത്താവ്. മക്കൾ: ആൻസി, ആൽബിൻ. സ്കൂൾ കാമ്പസിൽ നടന്ന യാത്രയയപ്പ് സമ്മേളനം പ്രധാനാധ്യാപകൻ സത്യശീലൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രാധാമണി, മെജോ അലക്സ്, പി.ടി.എ പ്രസിഡൻറ് നൗഫൽ എന്നിവർ ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.