വടക്കേക്കാട്: മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപകൻ കാട്ടുമങ്ങാട്ട് അബ്രഹാം മാർ കൂറിലോസ് വലിയ ബാവയുടെ ഓർമപ്പെരുന്നാൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആഘോഷിക്കും. തിങ്കളാഴ്ച വൈകീട്ട് 3.30ന് കുന്നംകുളം കുന്നത്തെ സെൻറ് തോമസ് പള്ളിയിൽ നിന്ന് തൊഴിയൂർ സെൻറ് ജോർജ് ഭദ്രാസനത്തിലേക്ക് പദയാത്ര തുടങ്ങും. ആറിന് അഞ്ഞൂർ മാർ ബഹനാൻ ചാപ്പലിൽ നിന്ന് രഥം, തേര്, ഛായാചിത്രങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും തുടർന്ന് സന്ധ്യ നമസ്കാരവുമുണ്ടാകും. ചൊവ്വാഴ്ച രാവിലെ 8.30ന് തുടങ്ങുന്ന വിശേഷ ചടങ്ങുകൾക്ക് സഭ മേലധ്യക്ഷൻ സിറിൾ മാർ ബസേലിയസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകും. ഉച്ചക്ക് 12ന് സമൂഹസദ്യയോടെ സമാപിക്കും. സമൂഹ സദ്യയിൽ 20,000 പേർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഇടവക വികാരി ഫാ. വർഗീസ് വാഴപ്പിള്ളി, റിജു ചെമ്മണ്ണൂർ, എം.സി. ശാമു, സി.ജി. റോയ്, വി.എം. ഡേവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.