ശമ്പളം വർധിപ്പിച്ചിട്ടും പൊലീസ്​ നന്നായില്ല -ജസ്​റ്റിസ്​ രാമചന്ദ്രൻ നായർ

തൃശൂർ: ഡോ. ടി.ഐ. രാധാകൃഷ്ണൻ ഫൗണ്ടേഷ‍​െൻറ ആഭിമുഖ്യത്തിൽ ഡോ. മേധ മുരളിയെ അനുമോദിച്ചു. ജില്ലയിലെ മെഡിക്കൽ കോളജുകളിൽ ഒന്നാം റാങ്കും ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്കും നേടിയ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനിയാണ് ഡോ. മേധ മുരളി. സമൂഹത്തിലെ ഏറ്റവും പ്രസക്തമായ പ്രഫഷനാണ് മെഡിക്കൽ രംഗമെന്നും അതുപേക്ഷിച്ച് സിവിൽ സർവിസിന് ശ്രമിക്കുന്നവർ വികസിത രാജ്യത്തിന് ചേർന്ന മാതൃകയല്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്ത റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. അഴിമതി നടക്കാതിരിക്കാനാണ് താൻ ശമ്പള പരിഷ്കരണ കമീഷൻ ചെയർമാനായിരിക്കെ പൊലീസ് ഉദ്യോഗസ്ഥർക്ക് ശമ്പളം കൂട്ടി നൽകിയതെന്നും എന്നാൽ ഇതുകൊണ്ടൊന്നും കാര്യമുണ്ടായില്ലെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് മുഖ്യാതിഥിയായിരുന്നു. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ അധ്യക്ഷനായി. ഡോ. നളിനി രാധാകൃഷ്ണൻ, കൂറ്റനാട് രാവുണ്ണി പണിക്കർ, സി.പി. രാജശേഖരൻ, ടി.കെ. പൊറിഞ്ചു, എം.എ. റഷീദ്, ശ്രീധരൻ തേറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.