തൃശൂർ: ഫെലോഷിപ് വേണ്ടെന്ന് അറിയിച്ച് കലാനിരൂപകൻ വിജയകുമാർ മേനോൻ കേരള ലളിതകല അക്കാദമിക്ക് കത്ത് നൽകി. കലാനിരൂപകർക്ക് ഫെലോഷിപ് നൽകിയ വിഷയം കോടതി കയറിയ സാഹചര്യത്തിലാണ് വേണ്ടെന്ന് വെക്കുന്നത്. 2017ലെ അക്കാദമി ഫെലോഷിപ് വിജയകുമാർ മേനോനും ചിത്രകാരൻ ജി. രാജേന്ദ്രനും നൽകാൻ നാല് മാസം മുമ്പാണ് തീരുമാനിച്ചത്. എന്നാൽ കലാനിരൂപകർക്ക് ഫെലോഷിപ് നൽകരുതെന്ന ആവശ്യവുമായി നേരത്തെ അക്കാദമി സെക്രട്ടറിയായിരുന്ന ആനന്ദൻപിള്ള ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. അക്കാദമി ഭാരവാഹികൾക്കും വിജയകുമാർ മേനോനും എതിരായാണ് ഹരജി നൽകിയത്. മാത്രമല്ല നവമാധ്യമങ്ങളിലും പ്രചാരണം വ്യാപകമായി. തുടർന്ന് ഫെല്ലോഷിപ് പ്രഖ്യാപനം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ബുധനാഴ്ചയാണ് വിജയകുമാർ മേനോൻ ലളിതകല അക്കാദമിയിൽ എത്തി ഫെലോഷിപ് നിരസിച്ചുള്ള കത്ത് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് കൈമാറിയത്. ജൂലൈ 26ന് തിരുവനന്തപുരത്ത് വെച്ചാണ് ഫെലോഷിപ് വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.