തൃശൂർ: കേരള സാഹിത്യ അക്കാദമി നോവലിസ്റ്റ് വിലാസിനിയുടെ സ്മരണക്കായി ഏർെപ്പടുത്തിയ എൻഡോവ്മെൻറ് അവാർഡിന് പുസ്തകങ്ങൾ ക്ഷണിച്ചു. 50,000 രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2013, 2014, 2015 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച, ഒരു നോവലിനെ കുറിച്ചോ നോവലിസ്റ്റിനെക്കുറിച്ചോ നോവൽ എന്ന സാഹിത്യ രൂപെത്തക്കുറിച്ചോ മലയാളത്തിൽ എഴുതിയ സമഗ്രപഠനഗ്രന്ഥത്തിനാണ് 2016ലെ വിലാസിനി പുരസ്കാരം നൽകുന്നത്. ലേഖന സമാഹാരങ്ങളോ, നോവലിസ്റ്റുകളുടെ കേവല ജീവചരിത്രങ്ങളോ, പി.എച്ച്.ഡി / എം.ഫിൽ പ്രബന്ധങ്ങളോ അത്തരം പ്രബന്ധങ്ങളുടെ സംഗ്രഹിത രൂപങ്ങളോ പരിഗണിക്കില്ല. ഗ്രന്ഥകർത്താക്കൾക്കോ, മറ്റ് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പുസ്തകങ്ങൾ അയക്കാമെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി അറിയിച്ചു. പുസ്തകങ്ങളുടെ മൂന്ന് പ്രതികൾ വീതം 2018 ആഗസ്റ്റ് 20ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ - 20 എന്ന വിലാസത്തിൽ അയക്കണം. കവറിനുമേൽ വിലാസിനി അവാർഡ് എന്ന് രേഖപ്പെടുത്തണമെന്നും കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.