ഡോ. ടി.എസ്​. രാജീവിന്​ അന്താരാഷ്​ട്ര ​​ഫെലോഷിപ്​​

തൃശൂർ: അമേരിക്കയിലെ വന്യജീവി ഗവേഷകരുടെയും ചികിത്സകരുടെയും സംഘടനയായ അമേരിക്കൻ അസോസിയേഷൻ ഒാഫ് സൂ വെറ്ററിനേറിയൻസ് നൽകുന്ന മുറെ ഫൗളർ ഫെലോഷിപ്പിന് പ്രശസ്ത ആന ചികിത്സകനും ഗവേഷകനുമായ ഡോ. ടി.എസ്. രാജീവ് അർഹനായി. വിവിധ രാജ്യങ്ങളിലെ മികച്ച വന്യജീവി ചികിത്സകർക്കും ഗവേഷകർക്കും നൽകുന്ന ഫെലോഷിപ്പാണിത്. അമേരിക്കൻ അസോസിയേഷൻ ഒാഫ് സൂ വെറ്ററിനേറിയൻസും യൂറോപ്യൻ അസോസിയേഷൻ ഒാഫ് സൂ ആൻഡ് വൈൽഡ് ലൈഫ് വെറ്ററിനേറിയൻസും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ പെങ്കടുക്കാനും തുടർ ഗവേഷണത്തിനുമാണ് ഫെലോഷിപ്. 2,000 ഡോളറും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ ആറ് മുതൽ 12 വരെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നടക്കുന്ന വന്യജീവി ഡോക്ടർമാരുടെയും ഗവേഷകരുടെയും സമ്മേളനത്തിൽ പുരസ്കാരം നൽകും. മണ്ണുത്തി വെറ്ററിനറി കോളജിലെ അധ്യാപകനും ആന പഠനകേന്ദ്രം മേധാവിയും വെറ്ററിനറി സർവകലാശാല സ്റ്റുഡൻറ് വെൽഫെയർ വിഭാഗം പ്രതിനിധിയുമാണ് ഡോ. രാജീവ്. 20 വർഷമായി ആന ചികിത്സ-ഗവേഷണ രംഗത്തുണ്ട്. നാട്ടാനകളെ ബാധിക്കുന്ന എരണ്ടക്കെട്ടിെനക്കുറിച്ച് അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.