ജാലകം: ആരോഗ്യസർവകലാശാല വാർത്തകൾ

മുളങ്കുന്നത്തുകാവ്: ആഗസ്റ്റ് 16 മുതൽ ആരംഭിക്കുന്ന നാലാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമ​െൻററി (2012 ആൻഡ് 2010 സ്കീം) പരീക്ഷക്ക് ജൂലൈ നാല് മുതൽ 11 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടെ ജൂലൈ 14 വരേയും, 315 രൂപ സൂപ്പർഫൈനോടെ ജൂലൈ 17 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ആഗസ്റ്റ് 17 മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/സപ്ലിമ​െൻററി (2016 ആൻഡ് 2012 സ്കീം) പരീക്ഷക്ക് ജൂലൈ നാല് മുതൽ 11 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടെ ജൂലൈ 14 വരേയും, 315 രൂപ സൂപ്പർഫൈനോടെ ജൂലൈ 17 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. പരീക്ഷ റീടോട്ടലിങ് ഫലം ഏപ്രിലിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ സെക്കൻഡ് ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമ​െൻററി (2015 സ്കീം) പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ തീയതി ആഗസ്റ്റ് രണ്ടു മുതലാരംഭിക്കുന്ന തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് II സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് ഒന്ന് മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.