ഒളകരയിലെ ആദിവാസികളു​െട പരാതി കേൾക്കാൻ കലക്​ടർ കോളനിയിലെത്തി

തൃശൂർ: ആദിവാസികളുടെ പരാതികൾ കേൾക്കാൻ കലക്ടര്‍ ടി.വി. അനുപമ ഒളകര കോളനിയിലെത്തി. കാട്ടാന അടക്കമുള്ള വന്യജീവികളുടെ ആക്രമണം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അറിയാനാണ് കലക്ടറും വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കോളനിയില്‍ എത്തിയത്. 40 ആദിവാസി കുടംബങ്ങളില്‍ നേരിട്ട് എത്തിയാണ് കലക്ടറും സംഘവും വിവരങ്ങള്‍ ശേഖരിച്ചത്. തൊഴിലില്ലാതെ നേരിടുന്ന പ്രയാസങ്ങൾ, വന്യമൃഗങ്ങളുടെ ആക്രമണം, വിദ്യാർഥിക്ക് ടി.സി ലഭിക്കാത്തത് ഉൾപ്പെടെ കുട്ടികളുടെ പഠനകാര്യം, സ്വന്തമായി ഭൂമി ഇല്ലാത്തത്, പട്ടയ പ്രശ്നം എന്നിവ കോളനിവാസികള്‍ കലക്ടറോട് വിശദീകരിച്ചു. ഭൂമിയുടെ കാര്യം സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്താമെന്നും അടിയന്തര നടപടിയെടുക്കാമെന്നും കലക്ടർ ഉറപ്പു കൊടുത്തു. കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും. തൊഴിലുറപ്പ് പദ്ധതി പ്രകാരം നാട്ടിലെ പണികള്‍ക്ക് തങ്ങളെ നിയോഗിക്കുന്നതിനു പകരം കാട്ടരുവികൾ, തോടുകൾ, പാതകൾ, കുളം, ചെക്ക് ഡാം, കാട് സംരക്ഷണം എന്നീ പ്രവൃത്തികൾ തങ്ങൾക്ക് നൽകണമെന്ന കോളനിവാസികളുടെ ആവശ്യം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് കലക്ടര്‍ പറഞ്ഞു. കോളനിവാസികളെ പ്രതിനിധാനം ചെയ്ത് മൂപ്പന്‍ പി.സി. തങ്കപ്പന്‍, മാധവി, രശ്മി, പി.ആർ. രതീഷ്, എം.ആർ. ബിനു, സാവിത്രി തുടങ്ങിയവരും അസി. കലക്ടര്‍ പ്രേംകൃഷ്ണ, ഫോറസറ്റ് റേഞ്ച് ഓഫിസര്‍ സണ്ണി, തഹിസില്‍ദാര്‍ എല്‍ദോസ്, ഡെപ്യൂട്ടി കലക്ടര്‍ ഗീരിഷ്, ലിജു ആൻറണി എന്നിവരും പങ്കെടുത്തു. പരാതികളിൽ എത്രയും വേഗം പരിഹാര തീരുമാനം എടുക്കുമെന്നും അത് അറിയിക്കുമെന്ന് കലക്ടർ കോളനി വാസികളോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.