തൃശൂര്‍: ഇറച്ചിക്കോഴിയില്‍ ഫോര്‍മലിന്‍ ഉണ്ടെന്ന നുണപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി വേണമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തമിഴ്‌നാട്ടിലെ ഫാമില്‍ കോഴികള്‍ക്ക് മാരകവിഷമായ ഫോര്‍മലിന്‍ നല്‍കുന്നുണ്ടെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. കോഴികള്‍ക്ക് ഫോര്‍മലിന്‍ നല്‍കിയാല്‍ പെട്ടെന്ന് ചത്തുപോകും. കോഴികളില്‍ ഫോര്‍മലിനുണ്ടോയെന്ന് ഉപഭോക്താവിന് പരിശോധിക്കാമെന്നും വാസ്തവിരുദ്ധ വാർത്ത നൽകിയവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഡി.ജി.പിക്കു പരാതി നല്‍കുമെന്നും നേതാക്കൾ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി, സംസ്ഥാന ട്രഷറര്‍ പി.ടി. ഡേവീസ്, സംസ്ഥാന ജോയൻറ് സെക്രട്ടറി ടി.എസ്. പ്രമോദ്, ജില്ല പ്രസിഡൻറ് ജോസ് പന്തല്ലൂക്കാരന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.