ചെലവിട്ടത് 75 ലക്ഷം

തിരുവില്വാമല: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച മിനി സിവിൽ സ്റ്റേഷൻ കാടുമൂടി നശിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ 40 സ​െൻറ് സ്ഥലത്ത് 2000 ചതുരശ്ര അടിയിൽ സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. രണ്ടു ഗഡുക്കളായി ജില്ല പഞ്ചായത്തി​െൻറ 50 ലക്ഷം, പഞ്ചായത്തി​െൻറ 25ഉം അടക്കം 75 ലക്ഷം രൂപ ചെലവിട്ടാണ് പഞ്ചായത്ത് ഓഫിസ്, ഹോമിയോ-ആയുർവേദ ആശുപത്രി, കൃഷി ഭവൻ, കുടുംബശ്രീ യൂനിറ്റ് ഓഫിസ് എന്നീ സ്ഥാപനങ്ങൾ ഒറ്റ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ അന്നത്തെ ഭരണസമിതി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. എന്നാൽ, ഭരണം മാറി എൽ.ഡി.എഫ് വന്നതോടെ മിനി സിവിൽ സ്റ്റേഷൻ ആശയത്തോട് താൽപര്യം കാട്ടിയില്ല. ഇതോടെ കെട്ടിടം കാടുകയറി. ചോർന്നൊലിക്കുന്ന കെട്ടിടം സാമൂഹിക വിരുദ്ധർക്കും നാൽക്കാലികൾക്കും ഇഴജന്തുക്കൾക്കും താവളമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.