ജി.എസ്​.ടി ഒാഫിസിലേക്ക്​ വ്യാപാരികളുടെ മാർച്ച്​​

തൃശൂർ: ചെറുകിട വ്യാപാര-വ്യവസായ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്. വ്യാപാരി വ്യവസായി സമിതി തൃശൂർ ജി.എസ്.ടി ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈൻ ചില്ലറ വ്യാപാരമേഖലയിലെ ഫ്ലിപ്കാർട്ടിനെ വിദേശ വ്യാപാരഭീമൻ വാൾമാർട്ട് ഏറ്റെടുക്കാൻ അനുമതി നൽകിയ കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത പരിഹരിക്കുക, ഇന്ധന വിലവർധന തടയുക, അമിതമായി ഈടാക്കുന്ന ബാങ്കിങ് ചാർജുകൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് സമിതി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തി​െൻറ ഭാഗമായാണ് മാർച്ച്. ജില്ല സെക്രട്ടറി കെ.എം. ലെനിൻ, ജോസ് തെക്കേത്തല, മിൽട്ടൺ ജെ. തലക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി. സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി, സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് കുമാരി ബാലൻ, കെ.കെ. രാജൻ, സമിതി ജില്ല ഭാരവാഹികളായ ജോയ് പ്ലാശ്ശേരി, പി.ജെ. ജോയ്, എം.എ. മുഹമ്മദ്കുട്ടി, എം.കെ. കവിത, എ.ടി.ആർ. രവീന്ദ്രൻ, ജോഫി കുര്യൻ, എം.എ. ഫ്രാൻസിസ്, ബാബു ആൻറണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.