തൃശൂർ: നെൽവയൽ - നീർത്തട സംരക്ഷണനിയമം അട്ടിമറിച്ച പിണറായി വിജയൻ സർക്കാറിെൻറ നടപടിയിൽ പ്രതിഷേധിച്ച് . കർഷകദിനമായ ചിങ്ങം ഒന്നിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാറിമാറിവന്ന സർക്കാറുകൾ ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കുന്നത്. നെൽ കർഷകരോട് ഏറ്റവും അധികം അനീതി കാണിക്കുന്ന സർക്കാറാണ് നിലവിലുള്ളതെന്ന് ഇവർ ആരോപിച്ചു. വയലുകൾ ഭൂമാഫിയക്ക് തീറെഴുതി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് മുേമ്പ അണിയറയിൽ രഹസ്യധാരണയുണ്ടായതായും ഇപ്പോഴത് നടപ്പാക്കുകയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഒരിഞ്ച് നെൽവയൽ പോലും നശിപ്പിക്കാൻ കഴിയാത്തവിധം നിയമം കർശനമാക്കുക, നെൽകർഷകർക്കും ഭക്ഷ്യവിള കർഷകർക്കും സർക്കാർ ശമ്പളം നൽകുക, കോൾകൃഷി വികസന പാക്കേജ് നടത്തിപ്പിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർെക്കതിരെ നടപടി സ്വീകരിക്കുക, കോൾ മേഖലയിലെ നെൽകൃഷിയിൽ രാസകീടനാശിനി പ്രയോഗം കർശനമായി നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. വാർത്തസമ്മേളനത്തിൽ വർഗീസ്, കെ.എ. കുഞ്ഞൻ, ബൈജു ഗംഗാധരൻ, എം. മോഹൻദാസ്, പി.സി. ആൻറണി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.