തൃശൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നെട്ടുകാൽത്തേരി ജയിലിൽ കഴിയുന്നയാളുടെ മക്കളുടെയും അമ്മയുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതിയുടെ അച്ഛൻ മുരളീധരൻ വാഹനമിടിച്ച് മരിച്ചതോടെ കുടുംബം തീർത്തും അനാഥമായി മുത്തച്ഛെൻറ സംരക്ഷണയിലായിരുന്നു തടവുകാരെൻറ മക്കൾ. പ്രതിയുടെ പ്രായപൂർത്തിയാകാത്ത മകൻ, കൊടുങ്ങല്ലൂർ പൂല്ലൂറ്റ് എടത്തിപറമ്പിൽ വീട്ടിൽ ഇ.ആർ. യദുരാജ് സമർപ്പിച്ച പരാതിയിലാണ് മൂന്നു മക്കളെയും അമ്മൂമ്മയെയും സംരക്ഷിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ സർക്കാറിനോട് ആവശ്യപ്പെട്ടത്. ജയിലിൽ കഴിയുന്നയാളുടെ അച്ഛൻ മുരളീധരൻ 2017 ജൂൺ 13നാണ് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ റോഡിൽ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. പകൽ നടന്ന അപകടമായിട്ടും പ്രതിയെ പൊലീസ് പിടികൂടിയില്ല. വാഹനവും കണ്ടെത്തിയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചില്ല. മരിച്ച മുരളീധരെൻറ (65) ഭാര്യയും കുട്ടികളുടെ അമ്മൂമ്മയുമായ തങ്കം രോഗിയാണ.് തങ്ങളെ സംരക്ഷിക്കാൻ അമ്മൂമ്മക്ക് കഴിയില്ലെന്നും വാഹനാപകടക്കേസ് ൈക്രംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും യദുരാജ് ആവശ്യപ്പെട്ടു. കമീഷൻ കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടറിൽനിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വാഹനാപകടക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ൈക്രംബ്രാഞ്ചിന് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. സാമൂഹികനീതി ഓഫിസറിൽനിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. യദുരാജിെൻറ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതാണെന്നും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് താങ്ങാനാവാത്തതിനാൽ പരാതിക്കാരനായ യദുരാജ് പഠനം നിർത്തി വീട്ടിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരെൻറ മൂത്ത സഹോദരൻ മിഥുൻ രാജ് (21) കൂലിപ്പണിക്ക് പോകുന്നു. രണ്ടാമത്തെ കുട്ടി പ്ലസ് വണിന് ചേർന്നു. കുടുംബത്തിെൻറ സംരക്ഷണവും വിദ്യാഭ്യാസച്ചെലവും സർക്കാർ ഏറ്റെടുത്താൽ ഏറ്റവും അർഹമായ സഹായമായിരിക്കും ഇതെന്നും റിപ്പോർട്ടിലുണ്ട്. മരിച്ച മുത്തച്ഛെൻറ പേരിൽ ഒരു സമാശ്വാസവും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. സ്വന്തമായി വീടില്ലാത്ത കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.