കുമ്മനം 22 മുതൽ കേരളത്തിൽ

തൃശൂർ: മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഇൗമാസം 22ന് കേരളത്തിലെത്തും. രണ്ടാഴ്ച മുമ്പ് കേരളത്തിൽ വന്നു മടങ്ങിയ അദ്ദേഹം 22ന് ഗുരുവായൂരിൽ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷമാണ് പ്രധാന പരിപാടിയെങ്കിലും തൃശൂർ ജില്ലയിൽ മറ്റു രണ്ട് പരിപാടികൾ കൂടി ഉണ്ട്. പൂങ്കുന്നത്ത് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണത്തിലും ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിലെ പരിപാടിയിലുമാണ് കുമ്മനം പെങ്കടുക്കുക. ഇൗ രണ്ടുപരിപാടികളുെട വിശദാംശങ്ങൾ വ്യക്തതയായിട്ടില്ലേത്ര. ഗവർണറായ ശേഷം കുമ്മനം ആദ്യമായെത്തിയപ്പോൾ കോഴിക്കോടൊഴികെ മലബാർ മേഖലയിൽ മറ്റ് പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. ഇത്തവണ കണ്ണൂർ വരേക്കുള്ള പരിപാടികളാണ് തയാറാക്കിയിരിക്കുന്നത്. 22ന് നെടുമ്പാശേരിയിലെത്തുന്ന കുമ്മനം 22നുതന്നെ പാലക്കാെട്ടത്തും. 25നാണ് മിസോറാമിലേക്ക് മടങ്ങുക. എന്നാൽ, കുമ്മനം പെങ്കടുക്കുന്ന പരിപാടികളുടെ വിവരങ്ങൾ അറിയുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന, ജില്ല നേതാക്കളിൽ ചിലർക്ക് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.