തൃശൂർ: 77െൻറ നിറവിലുള്ള മാടമ്പ് കുഞ്ഞുകുട്ടനെ തപസ്യകല സാഹിത്യവേദി നേതൃത്വത്തിൽ ആദരിച്ചു. കാലഘട്ടത്തിെൻറ നവീകരണം ലക്ഷ്യമിട്ട് നടത്തിയ ഇടപെടലുകളാണ് മാടമ്പിനെ പ്രസക്തനാക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ പ്രസിഡൻറ് പി.വി.ഗംഗാധരൻ പറഞ്ഞു. സിനിമക്കാരുടെ ജാടകളില്ലാത്ത മനുഷ്യനാണ് മാടമ്പെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. മാടമ്പിെൻറ ആദ്യ തിരക്കഥ 'അശ്വത്ഥാമാവ്' സിനിമയാക്കിയത് താനാണ്. അതിെൻറ പ്രതിഫലം ഇതുവരെ മാടമ്പിന് നൽകിയിട്ടില്ല. പി.ടി പറഞ്ഞു. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം പ്രസിഡൻറ് സ്വാമി സദ്ഭവാനന്ദ സമാദരണ സദസ്സ് ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ല പ്രസിഡൻറ്ഡോ.ടി.എൻ.സരസു അധ്യക്ഷത വഹിച്ചു. തപസ്യയുടെ ഉപഹാരവും ഗുരുദക്ഷിണയും സംസ്കാർഭാരതി ദേശീയ സെക്രട്ടറി ചേതൻ ജോഷി മാടമ്പിന് നൽകി. വ്യവസായി ഡോ.ടി.എ. സുന്ദർമേനോൻ, സംവിധായകരായ ശ്രീകുമാർ മേനോൻ, ബാബു നാരായണൻ, ചലച്ചിത്ര നടൻ നന്ദകിഷോർ, ആർ.എസ്.എസ് ജില്ല സംഘ ചാലക് വി.ശ്രീനിവാസൻ, സംഘാടക സമിതി ജനറൽ സെക്രട്ടറി വടക്കുമ്പാട്ട് നാരായണൻ, ജനറൽ കൺവീനർ ഷോഗൺ രാജു, നിർമാതാവ് ലക്ഷ്മി പത്മനാഭൻ എന്നിവർ മാടമ്പിനെ പൊന്നാടയണിയിച്ചു. തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി. സുരേഷ്, ജില്ല വർക്കിങ് പ്രസിഡൻറ് ശ്രീജിത്ത് മൂത്തേടത്ത് എന്നിവർ സംസാരിച്ചു. ആദരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യസദസ്സ് സംവിധായകൻ ബാബു നാരായണൻ ഉദ്ഘാടനം ചെയ്തു. വടക്കുമ്പാട്ട് നാരായണൻ അധ്യക്ഷനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.