തൃശൂർ: വിദ്യാഭ്യാസം എന്ന പേരിൽ വിദ്യാർഥികൾക്ക് സ്വന്തം സംസ്കാരവും ഭാഷയും അന്യമാക്കുന്ന പ്രക്രിയയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്ന് കവി വി. മധുസൂദനൻ നായർ. മാതൃഭാഷ അറിയാത്ത തലമുറയാണ് വളർന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണവായനശാല സംഘടിപ്പിച്ച പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിക്കൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എഫ്. സന്തോഷ് അധ്യക്ഷത വഹിച്ചു. ചേലപ്പാടൻ ജോസഫിെൻറ കൊളാഷ് പ്രദർശനം ഉണ്ടായിരുന്നു. പ്രഫ. എം. ഹരിദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രാമചന്ദ്രൻ, കൗൺസിലർ പ്രസീജ ഗോപകുമാർ, എ. ശിവപ്രസാദ്, പി. ഉദയകുമാർ, വി.ഡി. ജോൺസൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.