കാറിടിച്ച്​ ടിപ്പർ ലോറിയുടെ ചക്രങ്ങള്‍ ഊരിത്തെറിച്ചു; കാർ ഡ്രൈവർക്ക് പരിക്ക്​

കയ്പമംഗലം: ദേശീയപാത 17 കയ്പമംഗലം ബോർഡിന് സമീപം നിയന്ത്രണം വിട്ട കാർ ടിപ്പർ ലോറിയിലിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. ടിപ്പറി​െൻറ ചക്രങ്ങള്‍ ഊരിത്തെറിച്ചു. വലപ്പാട് ബീച്ച് സ്വദേശി കോഴിശ്ശേരി ദേവനാണ് പരിക്കേറ്റത്. ഇയാളെ ആക്ട്സ് പ്രവർത്തകർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. വലപ്പാട് ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ടിപ്പറി​െൻറ പിൻചക്രത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിൻചക്രങ്ങളാണ് ഊരിത്തെറിച്ചത്. കാറി​െൻറ മുൻഭാഗം തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.