77ാം പിറന്നാളിൽ മാടമ്പ്; മലയാളത്തിെൻറ ആദരം ഇന്ന്

തൃശൂർ: മലയാളികളുടെ പ്രിയ സാഹിത്യകാരനും ഇന്ത്യൻ സിനിമക്ക് മലയാളം സമർപ്പിച്ച ബഹുമുഖ സാന്നിധ്യവുമായ മാടമ്പ് കുഞ്ഞുകുട്ടനെ സഹൃദയ ലോകം തൃശൂരിൽ തിങ്കളാഴ്ച ആദരിക്കും. മാടമ്പി​െൻറ 77ാം പിറന്നാളിനോടനുബന്ധിച്ച് 'മാടമ്പിന് മലയാളത്തി​െൻറ ആദരം' എന്ന പേരിൽ തപസ്യ കലാസാഹിത്യ വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാഹിത്യ അക്കാദമിയിൽ നടക്കുന്ന പരിപാടിയിൽ കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ-സിനിമ മേഖലകളിലുള്ള പ്രമുഖർ പങ്കെടുക്കും. രാവിലെ 10ന് സാഹിത്യ സദസ്സ്, തപസ്യ സംസ്ഥാന അധ്യക്ഷൻ പി. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. കെ.ബി. ശ്രീദേവി അധ്യക്ഷത വഹിക്കും. 'മാടമ്പ് കൃതികളിലെ വേദാന്ത ദർശനം' എന്ന വിഷയം കിഴക്കേടത്ത് മാധവൻ നമ്പൂതിരിയും കല്ലറ അജയനും 'മാടമ്പ് കൃതികളിലെ സ്ൈത്രണ ആവിഷ്കാരങ്ങൾ' എന്ന വിഷയം ഡോ. ടി.കെ. കലമോളും അവതരിപ്പിക്കും. ഉച്ചക്ക് 12ന് പിറന്നാൾ സദ്യ. രണ്ട് മണിക്ക് ദേശാടനം സിനിമ പ്രദർശിപ്പിക്കും. സംവിധായകൻ ജയരാജ്, എഡിറ്റർ കൃഷ്ണനുണ്ണി, നടൻ വിജയരാഘവൻ, ഷോഗൺ രാജു എന്നിവർ സിനിമാനുഭവം പങ്കുവെക്കും. വൈകിട്ട് അഞ്ചിന് ആദരസഭയിൽ ഒ. രാജഗോപാൽ എം.എൽ.എ, മഹാകവി അക്കിത്തം, സ്വാമി സദ്ഭവാനന്ദ, കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ ശേഖർ സെൻ, കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, സത്യൻ അന്തിക്കാട്, ജയരാജ്, ആഷാ മേനോൻ, ശ്രീകുമാർ മേനോൻ, പി.ടി. കുഞ്ഞുമുഹമ്മദ്, പി. ജയചന്ദ്രൻ, പി.ഇ.ബി. മേനോൻ, സുവർണ നാലപ്പാട്, രാജസേനൻ, അലി അക്ബർ, കെ.പി. മോഹനൻ, അനൂപ്ശങ്കർ തുടങ്ങിയവർ പങ്കെടുക്കും. മികച്ച സംവിധായകനുള്ള ദേശീയ പുസ്കാരം നേടിയ ജയരാജിനെ ചടങ്ങിൽ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.