തൃശൂർ: തൃശൂർ - വടക്കഞ്ചേരി ദേശീയപാത വികസനപ്രവർത്തനം തിങ്കളാഴ്ച മുതൽ സ്തംഭിക്കും. തൊഴിലാളികളും വാഹന- യന്ത്ര ഉടമകളും സമരത്തിലേക്ക് നീങ്ങുന്നത് ഇഴഞ്ഞുനീങ്ങുന്ന ജോലികൾ തന്നെ നിലയ്ക്കാൻ ഇടയാക്കും. വികസന പ്രവർത്തനങ്ങൾ നടത്തുന്ന കെ.എം.സി കമ്പനി എട്ടുമാസമായി കൂലിയും വാടകയും അടക്കം നൽകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. കഴിഞ്ഞ ഒക്ടോബർ മുതൽ തൊഴിലാളികൾക്ക് കൂലി പൂർണമായി നൽകിയിട്ടില്ല. വാഹനങ്ങൾക്കും ഉപകരണങ്ങൾക്കും വാടക കുടിശ്ശിക ഏറെയാണ്. പുറമെ ക്രഷറുകൾക്കും ഏറെ തുക നൽകാനുണ്ട്. പത്ത് പ്രാവശ്യമെങ്കിലും ചർച്ച നടത്തിയെങ്കിലും കമ്പനി അധികൃതർ ഉദാസീന സമീപനം സ്വീകരിക്കുകയാണ്. കഴിഞ്ഞ 14ന് നടന്ന ചർച്ചയിൽ ശനിയാഴ്ചയോടെ മുഴുവൻ കുടിശ്ശികയും തീർക്കാമെന്നാണ് അറിയിച്ചിരുന്നത്. ഏതാണ്ട് അഞ്ചുകോടി രൂപക്ക് മേൽ പണം തൊഴിലാളികൾക്ക് വിതരണം ചെയ്യാനുെണ്ടന്ന് തൊഴിലാളി യൂനിയനുകൾ പറയുന്നു. അവസാനഘട്ടത്തിൽ എത്തിയ കുതിരാൻ തുരങ്ക നിർമാണം സമരക്കാർ തടയുമെന്നാണ് അറിയുന്നത്. പണം കിട്ടാത്തതിെൻറ പേരിൽ ആ ഭാഗത്തുണ്ടായിരുന്ന ക്രഷർ പൂട്ടിയിരിക്കുകയാണ്. ഗതാഗതകുരുക്ക് ഒഴിവാക്കാനാവശ്യമായ കുഴിയടക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ 40 കോടിയുടെ കുടിശ്ശികയുടെ പശ്ചാത്തലത്തിൽ തുരങ്കം നിർമിക്കുന്ന മുംബൈയിലെ പ്രഗതി എന്‍ജിനീയറിങ് കമ്പനി പണി നിർത്തിവെച്ചിരുന്നു. മന്ത്രിതല ഇടപെടലിനെ തുടർന്നാണ് കുടിശ്ശിക ഘട്ടമായി കൊടുക്കാൻ തീരുമാനമായത്. ആദ്യ തുരങ്ക നിർമാണം നാലുദിനം കൂടി തൃശൂർ: തൃശൂർ - വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാനിൽ ആദ്യ ഇരട്ടതുരങ്കപാതയിലെ ആദ്യ തുരങ്കത്തിെൻറ നിർമാണം നാലുദിവസത്തിനകം തീരും. കൈവരിയുടെ പെയിൻറിങ്ങാണ് അവശേഷിക്കുന്നത്. തുരങ്കത്തിൽ വെളിച്ച സംവിധാനം ഒരുക്കുന്ന പണികൾ തീർന്നു. ഫയർ ആൻഡ് സേഫ്റ്റിയുടെ ഭാഗമായ പൈപ്പ്ലൈനും എക്സ്ഹോസ്റ്റ്ഫാനുകളും ഒരുക്കി. ഇതോടെ മുംബൈ പ്രഗതി എന്‍ജിനീയറിങ്ങ് കമ്പനി പ്രവർത്തനം പൂർത്തിയാവും. എന്നാൽ നിർമാണ പ്രവർത്തനങ്ങളെ സമരം ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.