കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വഴിപാട്‌ നിരക്ക് കൂട്ടി

തൃശൂര്‍: ക്ഷേത്രങ്ങളിലെ വഴിപാടുനിരക്കുകള്‍ കുത്തനെ കൂട്ടി കൊച്ചിൻ ദേവസ്വം ബോർഡ്. നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നു. നാനൂറിലധികം ക്ഷേത്രങ്ങളുള്ളതിൽ ഗ്രേഡ് തിരിച്ചാണ് നിരക്ക് വർധന. രണ്ട് രൂപ മുതൽ 200 രൂപ വരെയാണ് വഴിപാടുകൾക്ക് ഉയർത്തിയത്. നെയ്യഭിഷേകത്തിനാണ് 200 രൂപ വർധിച്ചത്. നെയ് വിളക്കിന് രണ്ട് രൂപയും വർധിച്ചു. 70 രൂപയായിരുന്ന ഒറ്റയപ്പത്തിന് 80 രൂപയായി. എ ഗ്രേഡ് ക്ഷേത്രങ്ങളിലാണ് വലിയ വർധനവുള്ളത്. വലിയ ക്ഷേത്രങ്ങളില്‍ 900 രൂപയുണ്ടായിരുന്ന നെയ്യഭിഷേകം 1,100 രൂപയിലേക്ക് ഉ‍യർന്നു. 200 രൂപയാണ് വർധിച്ചത്. അപ്പം വഴിപാട് 100 രൂപയിൽ നിന്നും 120 രൂപയായി. പ്രധാന ക്ഷേത്രങ്ങളിൽ പ്രധാന ദിവസങ്ങളിൽ അറന്നൂറും എഴുന്നൂറും അപ്പം വഴിപാടുകളാണ് ലഭിക്കുക. ധാരയുടെ നിരക്ക് മുപ്പത്തിയഞ്ചില്‍നിന്നും അമ്പത് രൂപയായി. വെള്ളംകൊണ്ടുള്ള ധാരയും ഒരുപടനിവേദ്യവുമാണ് ഇതിലുള്ളത്. നിവേദ്യം ഇല്ലാതെ വെള്ളം മാത്രം ഉപയോഗിച്ചുള്ള ധാരനടക്കുന്ന ക്ഷേത്രങ്ങളിലെ നിരക്കിലും വർധനവുണ്ട്. സാധാരണ ഗണപതിഹോമത്തി​െൻറ നിരക്ക് അറുപതു രൂപയില്‍ നിന്ന് എഴുപതായി. 15 രൂപയുണ്ടായിരുന്ന നെയ് വിളക്കിന് രണ്ട് രൂപ വർധിപ്പിച്ച് 17 രൂപയാക്കി. ഗ്രേഡ് കുറഞ്ഞ ചെറിയ ക്ഷേത്രങ്ങളിലും വഴിപാട് നിരക്കുകളിൽ വർധനവ് വരുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.