തൃശൂർ: സിനിമ പ്രവർത്തകരുടെ സ്ത്രീ വിരുദ്ധ നിലപാടുകളിൽ 'തനിമ'സംസ്ഥാന നേതൃസംഗമം അപലപിച്ചു. അപമാനിക്കപ്പെട്ട നടിക്കും അവർക്കൊപ്പം നിന്ന സിനിമ പ്രവർത്തകർക്കും പിന്തുണ പ്രഖ്യാപിച്ചു. സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നവരാണ് സിനിമ പ്രവർത്തകർ. സ്ത്രീ വിരുദ്ധത കലാപ്രവർത്തകരിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. എന്നാൽ, പ്രമുഖ സിനിമ പ്രവർത്തകരിൽനിന്നുപോലും ഉയർന്നുകേൾക്കുന്നത് അവരുടെ കടുത്ത സ്ത്രീവിരുദ്ധ മനസ്സിെൻറ ശബ്ദമാണ്. ഇതിനെതിരെ സാംസ്കാരിക കേരളം ഒന്നിക്കണം -പ്രമേയത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ആദം അയൂബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ജമീൽ അഹമ്മദ് ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസൽ കൊച്ചി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം. ഷാജഹാൻ, സക്കീർ ഹുസൈൻ, നൗഷാദ് മുഹമ്മദ്, ജബ്ബാർ പെരിന്തൽമണ്ണ, ഷക്കീർ ചെറുതുരുത്തി, എം. മെഹബൂബ്, പി.െഎ. ബൈജു, ഷക്കീർ മുല്ലക്കര, കളത്തിൽ ബഷീർ, എം. നാസിമുദ്ദീൻ, യു. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.