തൃശൂർ: കേന്ദ്ര - സംസ്ഥാന സർക്കാറുകൾ തൊഴിലിടങ്ങൾ ജനാധിപത്യപരമാക്കണമെന്ന് ഫോർവേഡ്ബ്ലോക്ക് ദേശീയ ചെയർമാൻ കൈപ്പുഴ വേലപ്പൻ നായർ ആവശ്യപ്പെട്ടു. ഫോർവേഡ്ബ്ലോക്കിെൻറ തൊഴിലാളി സംഘടനയായ ടി.യു.സി.സിയുടെ എട്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്നതിൽ സർക്കാറുകൾ ഒരേ തൂവൽപക്ഷികളാണ്. കുത്തകൾക്കായി നിയമം നിർമിക്കുകയും അവരിലൂടെ അധികാരം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുേമ്പാൾ തൊഴിലിടങ്ങൾ ജനാധിപത്യ ധ്വംസനത്തിെൻറ വേദികളാവുകയാണ്. കേന്ദ്ര - സംസ്ഥാന സർക്കാർ നയങ്ങൾ തൊഴിലാളിവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ രാജേന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽസെക്രട്ടറി വി. റാംമോഹൻ മുഖ്യപ്രഭാഷണം നടത്തി. മനോജ് ശങ്കരനെല്ലൂർ, കളത്തിൽ വിജയൻ, ജോഷി ജോർജ്, കെ.ബി. ജേക്കബ് തോമസ്, കെ.ബി. രതീഷ്, ഫ്രാൻസിസ് പിൻഹീറോ, ലോനപ്പൻ ചക്കച്ചാം പറമ്പിൽ, അജിത് കരിപ്പുഴ, മുരുകൻ തേവർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന അങ്കണവാടി അധ്യാപികക്കുള്ള പുരസ്കാരം നേടിയ പുരോഗമന മഹിള സമിതി സംസ്ഥാന സെക്രട്ടറി ശീജ ഹരിയെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.