ഇരിങ്ങാലക്കുട: ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ ശതോത്തര സുവർണ ജൂബിലിയാഘോഷത്തെൻറ ഭാഗമായി കുടുംബത്തിന് നിർമിച്ച ഭവനത്തിെൻറ താക്കോൽ കൈമാറി. ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം ഡയറക്ടർ ഫാ. വർഗീസ് കോന്തുരുത്തി താക്കോൽ കൈമാറ്റം നടത്തി. വികാരി ഡോ. ബെഞ്ചമിൻ ചിറയത്ത് ആശീർവാദം നിർവഹിച്ചു. ജനറൽ കൺവീനർ തോമസ് തത്തംപിള്ളി, കൈക്കാരന്മാരായ പി.എൽ. ജോസ്, കെ.പി. പിയൂസ്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡൻറ് ജോൺ ജോസഫ് ചിറ്റിലപ്പിള്ളി, സിസ്്റ്റർ വിക്ടോറിയ, ബ്രദർ പ്രവീൺ വെള്ളാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു. സ്നേഹഭവന പദ്ധതി പ്രകാരം ഇടവകയിൽ നിർമിച്ചു നൽകുന്ന നാലാമത്തെ വീടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.